Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hotels To Protest

Alappuzha

വാ​ണി​ജ്യ ഗ്യാ​സ് വി​ല വ​ർ​ധന​: ഹോട്ടലുകൾ സ​മ​ര​ത്തി​ലേ​ക്ക്

ആ​ല​പ്പു​ഴ: വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ​ക്ക് ഒ​റ്റ​യ​ടി​ക്ക് എ​ഴു​പ​തു​രൂ​പ​ക്ക​ടു​ത്തു വ​ർ​ധിപ്പി​ച്ച എ​ണ്ണ​ക്ക​മ്പ​നി​ക​ളു​ടെ​യും കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ​യും ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റെ​സ്റ്റ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ സ​മ​ര​ത്തി​ലേ​ക്ക്.

ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഹോ​ട്ട​ൽ, റെ​സ്റ്റ​റ​ന്‍റ് വ്യാ​പാ​രി​ക​ൾ​ക്ക് വ​ലി​യ തി​രി​ച്ച​ടി​യാ​ണ് അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന ഇ​ത്ത​രം ഗ്യാ​സ് വി​ല വ​ർ​ദ്ധ​ന​വെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റ​ത്തി​ന് ന​ടു​വി​ൽ നി​ൽ​ക്കു​മ്പോ​ൾ, ഈ ​അ​ന്യാ​യ​മാ​യ വ​ർ​ദ്ധ​ന​വ് സാ​ധാ​ര​ണ​ക്കാ​രാ​യ ഹോ​ട്ട​ലു​ട​മ​ക​ളെ​യും വ്യാ​പാ​രി​ക​ളെ​യും ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. വ​ർ​ദ്ധി​പ്പി​ച്ച ഗ്യാ​സ് വി​ല ഉ​ട​ൻ പി​ൻ​വ​ലി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. അ​ല്ലാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ സ​മ​ര​മു​ഖ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​ണ് അ​സോ​സി​യേ​ഷ​ന്‍റെ തീ​രു​മാ​നം.

ആ​ല​പ്പു​ഴ മു​നി​സി​പ്പ​ൽ മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന യോ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നാ​സ​ർ ബി. ​താ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് സു​വി​സൂ​ര്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​സീ​ർ താ​സ, കോ​യ,രാ​ജേ​ഷ് ഉ​ടു​പ്പി, ഇ​സ്മാ​യി​ൽ, നൂ​ർ സേ​ട്ട് ഹ​സ​ൻ​സ്, അ​ഫ്സ​ൽ ക്ലാ​സി​ക്, ആ​ർ. ന​വാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up